Top News

പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍; പരാതി നല്‍കിയത് വിദ്യാര്‍ഥികള്‍

കോഴിക്കോട്: കുന്ദമംഗലത്ത് പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. ഓമശ്ശേരി മങ്ങാട് സ്വദേശി ശ്രീനിജ് ആണ് അറസ്റ്റിലായത്. കുന്ദമംഗലം പോലീസ് പരിധിയില്‍ വരുന്ന ഒരു സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം അധ്യാപകനാണ് ശ്രീനിജ്. രണ്ട് വിദ്യാര്‍ഥികളുടെ പരാതിയിലാണ് ഇയാളെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.[www.malabarflash.com]

രണ്ടുപേരുടെ പരാതിയില്‍ രണ്ട് വ്യത്യസ്ത കേസുകളാണ് ശ്രീനിജിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ശനിയാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ലൈംഗിക ഉദ്ദേശത്തോടുകൂടി അധ്യാപകന്‍ പെരുമാറി എന്ന് വിദ്യാര്‍ഥികള്‍ ആദ്യം പരാതി നല്‍കിയത് സ്‌കൂളിലെ പ്രഥമാധ്യാപകനോടാണ്. അദ്ദേഹമാണ് വിവരം പോലീസില്‍ അറിയിച്ചത്. വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തിയ ശേഷമാണ് പോലീസ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

ശ്രീനിജിനെതിരെ ഇതിനുമുമ്പും കേസുകള്‍ ഉള്ളതായി പോലീസ് വ്യക്തമാക്കി. ഒരു വിദ്യാര്‍ഥിയെ മര്‍ദിച്ചതിന് ജുവനൈല്‍ ആക്ട് പ്രകാരമുള്ള കേസും സഹപ്രവര്‍ത്തകരായ അധ്യാപകരെ അസഭ്യം പറഞ്ഞയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ഉള്‍പ്പെടെ ആറോളം കേസുകളുമാണ് ശ്രീനിജിനെതിരെ നിലവിലുള്ളത്.

Post a Comment

Previous Post Next Post