Top News

"ബേക്കൽ ആഗ്രോ കാർണിവൽ- 2024" സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

പള്ളിക്കര: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന കാർഷിക ഉൽപന്ന ഉപകരണ പ്രദർശന വിപണന മേള- ആഗ്രോ കാർണിവൽ- 2024 ഡിസംബർ 22 മുതൽ 31 വരെ ബേക്കൽ പള്ളിക്കരയിൽ പെട്രോൾ പമ്പിന് എതിർവശത്തുള്ള പ്രത്യേകം സജ്ജമാക്കിയ മൈതാനത്തിൽ നടത്തും.[www.malabarflash.com] 


22ന് വൈകിട്ട് പൂച്ചക്കാട് നിന്ന് പള്ളിക്കര അഗ്രോ കാർണിവൽ നഗറിലേക്ക് വിളംബര ഘോഷയാത്ര. 23ന് വൈകിട്ട് നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ അഗ്രോ കാർണിവൽ ഉദ്ഘാടനം ചെയ്യും. സി. എച്ച്. കുഞ്ഞമ്പു എം.എൽ. എ അധ്യക്ഷനാകും. 

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഇ.ചന്ദ്രശേഖരൻ എം.എൽ.എ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, ജില്ലാ കളക്ടർ ഇമ്പശേഖർ എന്നിവർ സംബന്ധിക്കും. 

പള്ളിക്കര സർവീസ് സഹകരണ ബാങ്കിന് സമീപം സംഘാടക സമിതി ഓഫീസ് സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠൻ, പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി ഗീത, ഷക്കീല ബഷീർ, പള്ളിക്കര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രവിവർമ്മൻ, ബാങ്ക് സെക്രട്ടറി കെ.പുഷ്കരാക്ഷന്‍, സി.ഡിഎസ് ചെയർപേഴ്സൺ കെ.സുമതിഎന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post