മലപ്പുറം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടില്‍ വെള്ളിയാഴ്ച രാവിലെ അമേരിക്കയില്‍നിന്നൊരു അതിഥിയെത്തി; യു.എസ്. കോണ്‍സുലേറ്റിലെ പബ്ലിക് ഡിപ്ലോമസി ഓഫീസര്‍ എറിക് അറ്റ്കിന്‍സ്. കേരള സന്ദര്‍ശനത്തിന്റെ ഭാഗമായെത്തിയ അദ്ദേഹം പാണക്കാടിന്റെ സത്കാരപാരമ്പര്യം അറിഞ്ഞാണു മടങ്ങിയത്.[www.malabarflash.com]
അതിഥി വിദേശിയായതുകൊണ്ട് കേരളീയ മധുരം നല്‍കിയാണ് തങ്ങള്‍ സ്വീകരിച്ചത്. ഉണ്ണിയപ്പമായിരുന്നു സ്പെഷ്യല്‍. ഉണ്ണിയപ്പത്തിന്റെ രുചിയറിഞ്ഞതോടെ എറിക് അറ്റ്കിന്‍സ് വീണ്ടും വീണ്ടും കഴിച്ചു. പാചകരഹസ്യംകൂടി ചോദിച്ചറിഞ്ഞ അദ്ദേഹത്തെ ആ സ്നേഹമധുരം പൊതിഞ്ഞുനല്‍കിയാണ് സാദിഖലി തങ്ങള്‍ യാത്രയാക്കിയത്.
കേരളത്തിലെ വിവിധ മേഖലയിലെ പ്രമുഖരുമായി സംവദിക്കുന്നതിന്റെ ഭാഗമായാണ് എറിക് അറ്റ്കിന്‍സ് പാണക്കാട്ടെത്തിയത്. തങ്ങള്‍ കുടുംബവും മുസ്ലിംലീഗും നടത്തുന്ന ഇടപെടലുകളെയും നടപ്പാക്കുന്ന പദ്ധതികളെയുംകുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു.

പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി എം.എല്‍.എ., പി.എം.എ. സലാം, പി.വി. അഹമ്മദ് സാജു എന്നിവരും പങ്കെടുത്തു. കെ.എസ്. ബിജുകുമാര്‍, ഡോ. പി.ടി.എം. സുനീഷ് എന്നിവര്‍ എറികിനെ അനുഗമിച്ചു.
Post a Comment