Top News

ബേക്കൽ ഉപജില്ല മേളകളിലെ മിന്നുന്ന പ്രകടനം; വിജയോത്സവം നടത്തി ഉദുമ ഇസ് ലാമിയ സ്കൂൾ

ഉദുമ: ബേക്കൽ ഉപജില്ലാ മേളക ളിൽ മിന്നുന്ന പ്രകടനം കാഴ്ച വച്ച ഉദുമ ഇസ് ലാമിയ എഎൽപി സ്കൂൾ വിദ്യാർ ത്ഥികൾക്കായി ഈച്ചിലിങ്കാലിൽ വിജയോത്സവം സംഘടിപ്പിച്ചു.ബേക്കൽ ഉപ ജില്ലാ കലോത്സ വത്തിലും അറബിക് കലോത്സവത്തിലും ചാമ്പ്യൻഷിപ്പും പ്രവർത്തി പരിചയമേളയിൽ റണ്ണർ അപ്പും ശാസ്ത്രമേള,കായിക മേളകളിൽ മികച്ച പ്രകടനവും നേടിയ കുരുന്നു പ്രതിഭകളെ അനുമോദിക്കുന്നതിനാണ് സ്കൂൾ മാനേജ് മെൻ്റ് , പിടിഎ സ്റ്റാഫ് സംയുക്തമായാണ് വിജയോത്സവം സംഘടിപ്പിച്ചത്.[www.malabarflash.com]


സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി കവി ദിവാകരൻ വിഷ്‌ണു മംഗലം ഉദ്ഘാടനം ചെയ്തു.സ്കൂൾ മാനേജർ കെഎ മുഹമ്മദലി അധ്യ ക്ഷത വഹിച്ചു. മാനേജ്മെൻ്റ് കമ്മിറ്റി സെക്രട്ടറി ഷറഫുദ്ദീൻ പാക്യാര സ്വാഗതം പറഞ്ഞു.

മാനേജ്മെൻ്റ് കമ്മിറ്റി ട്രഷറർ ഹമീദ് മാങ്ങാട്, വൈസ് പ്രസിഡൻ്റുമാരായ സത്താർ മൂക്കുന്നോത്ത്, യാസർ നാലാം വാതുക്കൽ, ജോ.സെക്രട്ടറി ടികെ 
ഹസീബ്, ഹെഡ് മാസ്റ്റർ പി സുജിത്ത്, പിടിഎ പ്രസിഡൻ്റ് ഹംസ ദേളി,മാനേജ് മെൻ്റ് കമ്മിറ്റി അംഗങ്ങളായ കെബിഎം ഷെരീഫ്, ജലീൽ കാപ്പിൽ, ഡോ.കെഎ അഷറഫ്, ഹസൈനർ ചോയിച്ചിങ്കൽ, മദർ പിടിഎ പ്രസിഡൻ്റ് ഫാത്തിമത്ത് റൂബീന, പിടിഎ വൈസ് പ്രസിഡൻ്റ് ഇകെ മൂസ, സീനിയർ അസിസ്റ്റൻ്റ് 
എ ബിന്ദു, എസ്ആർജി കൺവീനർ സി ഗീത, അധ്യാപകരായ സി ശ്രീജ, എപി
മുഖീമുദ്ദീൻ, സ്റ്റാഫ് സെക്രട്ടറി കെ പ്രീത പ്രസംഗിച്ചു. സ്കൂളിലേക്ക് 

മദർ പിടിഎ വൈസ് പ്രസിഡൻ്റ് സുമതി സംഭാവന ചെയ്ത പ്യൂരിഫെയർ ഹെഡ്മാസ്റ്റർ പി സുജിത്ത് ഏറ്റുവാങ്ങി.

Post a Comment

Previous Post Next Post