Top News

ആർട്ടിസ്റ്റ് കെ.എ ഗഫൂറിന് തനിമ കലാ സാഹിത്യ വേദിയുടെ ആദരം

ഉദുമ: ആർട്ടിസ്റ്റ് കെഎ ഗഫൂറിന് കാസർകോട് തനിമ കലാ സാഹിത്യ വേദി "ചിത്രജാലകം" എന്ന പരിപാടി യിൽ നാടിൻ്റെ സ്നേഹാദരങ്ങൾ അർപ്പിച്ചു. ഉദുമ മുല്ലച്ചേരിയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ നടന്ന ചടങ്ങിൽ തനിമക്ക് വേണ്ടി ജിബി വത്സൻ പൊന്നാട അണി യിച്ചു. പിഎസ് ഹമീദ് തനിമ യുടെ സ്നേഹോ പഹാരം സമർ പ്പിച്ചു.[www.malabarflash.com]


തനിമ ജില്ലാ പ്രസിഡൻ്റ് അബു ത്വാഇ അദ്ധ്യക്ഷ ത വഹിച്ചു. അഷ്റഫലി ചേര ങ്കൈ സ്വാഗതം പറഞ്ഞു. എഎസ് മുഹമ്മദ് കുഞ്ഞി,ഡോ.എഎ അബ്ദുൽ സത്താർ,ഡോ. വിനോദ് കുമാർ പെരുമ്പള,സത്യ ഭാമ, എംഎ മുംതാസ്, യശോദ,
ലേഖ സുധീഷ്, അബ്ദുല്ലക്കുഞ്ഞി ഉദുമ, രചന അബ്ബാസ്, അക്കര അബ്ദു ൽ റഹ് മാൻ, എഞ്ചിനിയർ അബ്ദുൽ ഖാദർ മുണ്ടോൾ, ലത്തീഫ് ചെമ്മനാട്, ഹമീദ് കാവിൽ,ബികെ മുഹമ്മദ് സംസാരിച്ചു.

എഴുത്തു കാരനും,കാർട്ടൂ ണിസ്റ്റും,സാമൂഹ്യ സാംസ്കാരിക പ്രതിഭയുമായ 
കെഎ ഗഫൂറിന് പ്രായം 84 ആയെങ്കിലും അദ്ദേഹത്തിന്റെ വരകള്‍ക്കും കഥകള്‍ക്കും ഇന്നും18 ന്റെ ബാല്യവും ചുറുചുറുക്കുമുണ്ട്.ഒരു കാലത്ത് കഥാവരയില്‍ മലയാളത്തിലെ തന്നെ അധിപ നായി നിറഞ്ഞു നിന്നിരുന്ന
കെഎ ഗഫൂര്‍ ഇപ്പോള്‍ ഉദുമ മുല്ലച്ചേരിയിലെ വീട്ടില്‍ വിശ്രമി ക്കുകയാണ്. പിയുസി കഴിഞ്ഞ് കെജിടി പരീക്ഷ (അക്കാലത്തെ ടെക്‌നിക്കല്‍ പഠനം) ജയിച്ച് ഒരു തൊഴില്‍ മോഹവുമായി നില്‍ക്കുന്ന കാലത്ത് കെഎ ഗഫൂറിനെ 
മുംബൈയാണ് ആദ്യം വിളിച്ചത്. കുറച്ച് കാലം മഹാനഗരത്തിന്റെ തിരക്കു കള്‍ക്കൊപ്പമായിരുന്നു. 

പിന്നീട് 1961ല്‍ കേരള സര്‍ക്കാരിന്റെ ക്ഷണമെത്തി.മലപ്പുറം വേങ്ങര ഗവ.ഹൈസ്‌കൂളില്‍ ഡ്രോയിംഗ് അധ്യാപകനായി നിയമനം. അവിടെ നിന്ന് ബേപ്പൂര്‍ ഹൈസ്‌ കൂളിലേക്ക് സ്ഥാനക്കയറ്റത്തോടെ സ്ഥലംമാറ്റം. ഗഫൂര്‍ എന്ന ഡ്രോയിംഗ് അധ്യാപകന്‍ കഥയുടെയും വരയുടെയും അത്ഭുതപ്പെടുത്തുന്ന ലോക ത്തേക്ക് പാദം വെക്കുന്നത് അവിടെ നിന്നാണ്. 

ബേപ്പൂരിലെ ജീവിതം വൈക്കം മുഹമ്മദ് ബഷീ റുമായും എം.ടി. വാസുദേവന്‍നായരുമായും അടുത്ത ചങ്ങാത്തത്തിനുള്ള അവസരമൊരുക്കി.
അവരുടെ കൂടി പ്രോത്സാഹനം കൊണ്ടാണ് കഥയെഴുതുന്നത്. ആ കഥകള്‍ മഷി പുരണ്ടത് മാതൃഭൂമി ആഴ്ചപ്പതിപ്പിലും. 1964ല്‍ ‘മനുഷ്യര്‍’ എന്ന പേരില്‍ മാതൃഭൂമി ആഴ്ച പ്പതിപ്പില്‍ തുടര്‍ ചിത്രകഥ പ്രസിദ്ധീകരിച്ചുവന്നു. തുടര്‍ന്ന് പ്രശസ്തരുടെ രചനകളെ ആസ്പദമാക്കിയുള്ള ചിത്രകഥ കളും ഗഫൂറിന്റെ തൂലികയില്‍ വിരിഞ്ഞു.

പറക്കും തൂവാല, മാന്ത്രികക്കട്ടില്‍,മൈനര്‍ മെഷീന്‍ 002, റോബോട്ട് റാം,മണ്ണുണ്ണി, ഹറാം മൂസ തുടങ്ങി 15 ഓളം ചിത്രകഥകള്‍ ഗഫൂറിന്റേതായി പ്രസിദ്ധീകരിച്ചു വന്നപ്പോള്‍ വായനക്കാരുടെ മസ്തിഷ്‌ക്കത്തില്‍ ചലനം ഉണ്ടാ ക്കുന്നവയായി അവ മാറി.

മാതൃഭൂമിക്ക് പുറമെ ചന്ദ്രിക ജനയുഗം, മലയാള നാട്, തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും കഥ കളും കഥാ ചിത്രങ്ങളും ഇടം പിടിച്ചു.

20 ഓളം ചെറുകഥകളാണ് കെഎ ഗഫൂറി ന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടത്. അവസാനമായി 1975ല്‍ മാതൃഭൂ മിയിയിൽ 'അജ്ഞാത സഹായി' എന്ന തുടര്‍ ചിത്രകഥയാണ് വരച്ചത്.

കുറേ കാലമായി അദ്ദേഹം സര്‍ഗാത്മക മൗനത്തിലായിരുന്നു. വരകളും കഥകളും കുറഞ്ഞു.

Post a Comment

Previous Post Next Post