Top News

വ്യാപാരിയെ അക്രമിച്ച് നാല് കിലോ സ്വർണം കവർന്നു; 24 മണിക്കൂറിനിടയിൽ ഡൽഹിയിൽ വിവിധയിടങ്ങളിൽ അക്രമം

ന്യൂഡൽഹി: ഡൽഹിയിൽ സ്വർണവ്യാപാരിയെ അക്രമിച്ച് നാല് കിലോ സ്വർണം കവർന്നു. 24 മണിക്കൂറിനിടെ ഡൽഹിയിൽ വിവിധയിടങ്ങളിൽ വെടിയുതിർത്ത സംഭവത്തിന് പിന്നാലെയാണ് വ്യാപാരിയെ അക്രമിച്ച് 3.5 കോടിയോളം വിലമതിക്കുന്ന സ്വർണം കവർന്നത്.[www.malabarflash.com]

സെൻട്രൽ ഡൽഹിയിലെ കരോൾബാഗിലെ വ്യാപാരിയെ അക്രമിച്ചാണ് സ്വർണം തട്ടിയെടുത്തത്. വെള്ളിയാഴ്ച രാത്രിയിൽ നോർത്ത് ഡൽഹിയിലെ ഗുലാബി ബാഗിൽ ഓട്ടോയിൽ യാത്രചെയ്യുകയായിരുന്നു വ്യാപാരി. യാത്രാമധ്യേ ബൈക്കിലെത്തിയ ആൾ കവർച്ച നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിവരികയാണെന്നും പോലീസ് വ്യക്തമാക്കി.

വെള്ളിയാഴ്ച സൗത്ത് ഡൽഹിയിൽ ആഢംബര കാർ ഷോറൂമിലെത്തിയ രണ്ട പേർ വെടിയുതിർത്ത് ഷോറൂമിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അഞ്ച് കോടി രൂപ ആവശ്യപ്പെട്ടാണ് ഇവർ അക്രമം നടത്തിയതെന്നാണ് റിപ്പോർട്ട്. ഡൽഹിയിലെ തിലക് നഗറിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു.

Post a Comment

Previous Post Next Post