NEWS UPDATE

6/recent/ticker-posts

കാരറ്റിന്റെ വിലയെ ചൊല്ലി തർക്കം: പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു

പത്തനംതിട്ടയിൽ പച്ചക്കറി വ്യാപാരിയെ വെട്ടിക്കൊന്നു‌. റാന്നിയിലാണ് സംഭവം. കാരറ്റിന്റെ വിലയെ ചൊല്ലി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂചന. റാന്നി സ്വദേശിയായ അനിലാണ് മരിച്ചത്. സംഭവത്തിൽ പ്രതികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.[www.malabarflash.com]

ആക്രമണം തടയാൻ ശ്രമിച്ച അനിലിന്റെ ഭാര്യക്കും വെട്ടേറ്റു. ​ഗുരുതരമായി പരുക്കേറ്റ ഇവരെ‌ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

അനിലിന്റെ കടയിലേക്ക് മദ്യപിച്ച് എത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. കാരറ്റിന് വലിയ വിലയാണെന്ന് പറഞ്ഞ് അനിലുമായി തർക്കം ഉണ്ടായി. ഇതിന് ശേഷം മടങ്ങിപ്പോയവർ 9 മണിയോടെ തിരിച്ചെത്തി വടിവാൾ ഉപയോഗിച്ച് അനിലിനെ വെട്ടുകയായിരുന്നു. അനിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം റാന്നിയിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment

0 Comments