Top News

ഫ്രണ്ട്സ് ആർട്സ് &സ്പോർട്സ് ക്ലബ് ആറാട്ടുകടവിന്റെ നേതൃത്വത്തിൽ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഉദുമ: ഫ്രണ്ട്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ആറാട്ട് കടവിന്റെ  നേതൃത്വത്തിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയുടെ സഹകരണത്തോടെബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.[www.malabarflash.com]

 പരിപാടിയിൽ വെച്ച് ഏറ്റവും കൂടുതൽ തവണ രക്തദാനം നടത്തിയ ക്ലബ്ബ് മെമ്പർ സുധീഷ് പി ജഗദീശൻ ആറാട്ടുകടവ്, സതീഷ് കരിപ്പോടി എന്നിവരെ ആദരിച്ചു 

ഉദുമ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോക്ടർ കായിഞ്ഞി ഉദ്ഘാടനം ചെയ്തു ഗണേശൻ മാളിയേക്കാൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കസ്തൂരി ബാലൻ  പ്രസംഗിച്ചു.  ക്ലബ്ബ് സെക്രട്ടറി വിപിൻ ടി വി സ്വാഗതവും.  ട്രഷറർ അവിനാശ് എ കെ നന്ദിയും  പറഞ്ഞു

Post a Comment

Previous Post Next Post