Top News

ബാങ്ക് മാനേജര്‍ മുക്കുപണ്ടം വച്ച് 17 കോടി തട്ടിയെടുത്ത് മുങ്ങി; അന്വേഷണം തുടങ്ങി

കോഴിക്കോട്: വടകരയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുൻ മാനേജര്‍ മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്ത് മുങ്ങി. എടോടി ശാഖയിൽ നിന്ന് 26 കിലോ സ്വർണവുമായി മുൻ മാനേജർ മുങ്ങിയതായാണ്‌ പരാതി.[www.malabarflash.com]


26244.20 ഗ്രാം സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്. തമിഴ്നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാർ (34)നെതിരെ വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാനേജർ ഇർഷാദിൻ്റ പരാതിയിലാണ് പോലീസ് കേസെടുത്തത്.

മൂന്ന് വർഷത്തോളം ബാങ്കിന്റെ വടകര ശാഖയിൽ മാനേജരായിരുന്ന മധുജയകുമാർ ജൂലൈ 6 ന് എറണാകുളം പാലാരിവട്ടം ശാഖയിലേക്ക് സ്ഥലം മാറി പോയി. പുതുതായി ചാർജെടുത്ത മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് മനസിലായത്. 2021 ജൂൺ 13 മുതൽ 2024 ജൂലൈ 6 വരെ 42 അക്കൗണ്ടുകളിലാണ് തട്ടിപ്പ് നടത്തിയത്. സ്ഥലമാറ്റം ലഭിച്ചെങ്കിലും മധുജയകുമാർ പാലാരിവട്ടത്ത് ചാർജ് എടുത്തിട്ടുണ്ടായിരുന്നില്ല.

Post a Comment

Previous Post Next Post