Top News

സഅദിയ്യ 55ാം വാര്‍ഷിക പ്രഖ്യാപന സമ്മേളനം ആഗസ്ത് 13ന് മംഗളൂരുവിൽ

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ 55ാം വാര്‍ഷിക സനദ് ദാന സമ്മേളന പ്രഖ്യാപനം ആഗസ്ത് 13ന് രാവിലെ 10 മണിക്ക് മംഗളൂരു ഗോള്‍ഡ് പാലസ് ഓഡിറ്റോറിയത്തില്‍ നടക്കും, കര്‍ണ്ണാടക ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മാണി അബ്ദുൽ ഹമീദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെഎസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും.[www.malabarflash.com]

സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ പ്രാര്‍ത്ഥനയും എപി അബ്ദുല്ല മുസ്‌ലിയാര്‍ മാണിക്കോത്ത് ആമുഖ പ്രസംഗവും നടത്തും. കെ പി ഹുസൈന്‍ സഅദി കെസി റോഡ്, റഫീഖ് സഅദി ദേലംപാടി പ്രഭാഷണം നടത്തും. 

കെ കെ ഹുസൈന്‍ ബാഖവി, മുഹമ്മദലി സഖാഫി തൃക്കരിപ്പുര്‍, സ്വാലിഹ് സഅദി, സയ്യിദ് ജലാലുദ്ദീന്‍ അല്‍ബുഖാരി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കണ്ണവം, സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് ജാഫര്‍ സാദിഖ് തങ്ങള്‍ മാണിക്കോത്ത്, ബിഎസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂർ, അബ്ദുല്‍ കരീം സഅദി ഏണിയാടി, സ്പീക്കര്‍ യുടി ഖാദര്‍, വൈ അബ്ദുല്ലക്കുഞ്ഞിഹാജി യേനപ്പോയ, കല്ലട്ട്ര മാഹിന്‍ ഹാജി, യുടി ഇഫ്തികാര്‍, ഹിനായത്തലി, ശാഫി സഅദി ബംഗളുര്‍, അബ്ദുല്‍ റഷീദ് സൈനി, അഷ്‌റഫ് സഅദി മല്ലൂര്‍ എന്നിവര്‍ സംബന്ധിക്കും.

Post a Comment

Previous Post Next Post