കല്‍പറ്റ: വയനാട്ടിൽ ഉരുൾ ദുരന്ത മേഖലയിൽ നടത്തിയ തിരച്ചിലിൽ നാലു ലക്ഷം രൂപ കണ്ടെടുത്തു. വെള്ളാർമല സ്കൂളിന് പിന്നിൽ നടത്തിയ തിരച്ചിലിൽ അഗ്നിശമന സേനക്കാണ് പണം ലഭിച്ചത്.[www.malabarflash.com]
അഞ്ഞൂറ് രൂപയുടെ ഏഴും നൂറുരൂപയുടെ അഞ്ചും കെട്ടുകളാണ് ലഭിച്ചത്. പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലാണ് പണം കണ്ടെത്തിയത്. പണം റവന്യൂവകുപ്പിന് കൈമാറി. ബാങ്കിന്‍റെ ലേബൽ അടക്കമുള്ള പണമാണ് ലഭിച്ചത്. കല്യാണ ആവശ്യങ്ങൾക്കോ മറ്റോ എടുത്തതായിരിക്കാം എന്നാണ് കരുതുന്നത്. മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലില്‍ 231 പേര്‍ മരിക്കുകയും 128 പേരെ കാണാതാവുകയും ചെയ്തിരുന്നു.
ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ ദുരന്തത്തില്‍പ്പെട്ടവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ ആനുകൂല്യം കാല താമസം കൂടാതെ ലഭിക്കുന്നതിന് നടപടിക്രമങ്ങളില്‍ ഇളവ് വരുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഉരുള്‍പ്പൊട്ടലില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അര്‍ഹമായ എക്‌സ്‌ഗ്രേഷ്യ ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനാണിത്.
കോവിഡ് ദുരന്തത്തിലെ ആശ്രിതര്‍ക്ക് നല്‍കിയതിന് സമാനമായി അടുത്ത ബന്ധുവിനെ അനന്തരാവകാശിയായി കണക്കാക്കി ആനുകൂല്യം നല്‍കുന്നതിന് ദുരന്തനിവാരണ ആക്ടിലെ 19-ാ ം വകുപ്പ് അനുസരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരം ഉപയോഗിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത് ദുരന്തത്തിനിരയായവര്‍ക്ക് ഏറെ സഹായകമാവും.
0 Comments