Top News

മദ്രസയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; ബേക്കൽ പോലീസ് അന്വേഷണം തുടങ്ങി

ബേക്കൽ: മദ്രസയിലേക്ക് നടന്നു പോവുകയായിരുന്ന പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു. ഒരു മാസം മുമ്പ് നടന്ന സംഭവത്തില്‍ ബേക്കല്‍ പോലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.[www.malabarflash.com]

ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരിയായ പതിനൊന്നുകാരിയാണ് ക്രൂരമായ പീഡനത്തിനു ഇരയായത്. നടന്നു പോവുകയായിരുന്ന തന്നെ കറുത്തു തടിച്ച ഒരാള്‍ ഭീഷണിപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടു പോയി. പിന്നീട് ഒരു കെട്ടിടത്തിലെ മുറിക്കകത്താക്കി വാതില്‍ അകത്തു നിന്നും പൂട്ടിയെന്നും പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പറഞ്ഞു. 

തുടര്‍ന്ന് തന്റെ ഷാള്‍ കൊണ്ടു വായ പൊത്തിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് കൂട്ടിച്ചേര്‍ത്തു. മദ്രസയില്‍ എത്തിയ ശേഷം വയറുവേദന അനുഭവപ്പെട്ടുവെന്നും ഉസ്താദ് ആശുപത്രിയില്‍ കൊണ്ടുപോയെന്നും പെണ്‍കുട്ടിയുടെ മൊഴിയില്‍ പറഞ്ഞു. പിന്നീട് ബന്ധുവായ സ്ത്രീയോടാണ് പെണ്‍കുട്ടി തനിക്കുണ്ടായ അനുഭവം വിശദീകരിച്ചത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

പോലീസ് പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കു വിധേയയാക്കി. സംഭവം നടന്നതായി പറയുന്ന കെട്ടിടത്തില്‍ താമസിച്ചിരുന്ന ആളെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

Post a Comment

Previous Post Next Post