Top News

മാതാവുമായി വഴക്കുണ്ടായതിന് പിന്നാലെ കാണാതായി; മരിച്ച നിലയിൽ കണ്ടെത്തിയ 17കാരന്‍റെ മൃതദേഹം യുഎഇയിൽ ഖബറടക്കി

അജ്മാന്‍: യുഎഇയിലെ അജ്മാനില്‍ നിന്ന് മൂന്ന് ആഴ്ച മുമ്പ് വീടുവിട്ടിറങ്ങി കാണാതാകുകയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്ത പതിനേഴുകാരന്‍റെ മൃതദേഹം ഖബറടക്കി. പാകിസ്ഥാന്‍ സ്വദേശി മുഹമ്മദ് മഷൂഖിന്റെ മകന്‍ ഇബ്രാഹിം മുഹമ്മദിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.[www.malabarfl
ash.com]

വീട്ടിൽ മാതാവുമായി വഴക്കിട്ട ശേഷമാണ് കുട്ടി ഇറങ്ങിപ്പോയതെന്നാണ് റിപ്പോർട്ടുകൾ. കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ വിവരം അജ്മാൻ പോലീസ് വീട്ടുകാരെ അറിയിച്ചു. തുടർന്ന് വീട്ടുകാരെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. 

പാകിസ്ഥാനി ദമ്പതികളുടെ രണ്ട് ആൺ മക്കളിൽ മൂത്തയാളായിരുന്നു മരണപ്പെട്ട ഇബ്രാഹിം മുഹമ്മദ്. അജ്മാനിലെ അൽ ഖോർ ടവറിന് സമീപത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയതെന്നും ഹൃദയഭേദകമായ വാർത്തയാണ് പോലീസിൽ നിന്ന് ലഭിച്ചതെന്നും കുട്ടിയുടെ മാതാവ്  പറഞ്ഞു. നേരത്തെ കുട്ടിയെ കാണാതായതിന് പിന്നാലെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. കുട്ടിയുടെ പിതാവ്  സാമൂഹിക മാധ്യമങ്ങളിളൂടെ അഭ്യർത്ഥന നടത്തുകയും ചെയ്തു.

Post a Comment

Previous Post Next Post