Top News

ഷാര്‍ജ തീപ്പിടുത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും

ഷാര്‍ജ: വ്യാഴാഴ്ച രാത്രി അല്‍ നഹ്ദയിലെ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. ദുബൈ വേള്‍ഡ് ട്രേഡ് സെന്ററിലെ ഡിഎക്‌സ്ബി ലൈവ് ജീവനക്കാരനായ മൈക്കിള്‍ സത്യദാസ്, മുംബൈയില്‍ നിന്നുള്ള 29 കാരിയായ സ്ത്രീ എന്നിവരാണ് മരണപ്പെട്ടവരില്‍ ഉള്‍പ്പെടുന്നത്. ദുരന്തത്തില്‍ അഞ്ചു പേര്‍ മരണപ്പെട്ടതായി ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചിരുന്നു.[www.malabarflash.com]


സൗണ്ട് എഞ്ചിനീയറായ മൈക്കല്‍ ബ്രൂണോ മാര്‍സ്, എആര്‍ റഹ്മാന്‍ തുടങ്ങിയ പ്രശസ്തരായ കലാകാരന്മാരെ ഉള്‍പ്പെടുത്തി സംഗീതകച്ചേരികളില്‍ പ്രവര്‍ത്തിച്ച ആളാണ്. മരണപ്പെട്ട 29 കാരിയുടെ ഭര്‍ത്താവ് അത്യാസന്നനിലയിലാണെന്ന് ബന്ധുക്കള്‍ പറഞ്ഞു.

Post a Comment

Previous Post Next Post