NEWS UPDATE

6/recent/ticker-posts

സമസ്തക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക വിധേയത്വമില്ല; പ്രചാരണത്തിന് ആരേയും ചുമതലപ്പെടുത്തിയിട്ടില്ല: ജിഫ്രി മുത്തുക്കോയ തങ്ങള്‍

കോഴിക്കോട്: ഏതെങ്കിലും മുന്നണിക്കോ പാർട്ടിക്കോ അനുകൂലമായോ പ്രതികൂലമായോ സമസ്തയുടെ പേര് ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനോ പ്രവർത്തിക്കാനോ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡൻ്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസ്താവിച്ചു.[www.malabarflash.com]


വ്യക്തികൾ അവർക്ക് ഇഷ്ടമുള്ള രാഷ്ട്രിയ പ്രവർത്തനങ്ങൾ നടത്തുമ്പോഴും സമസ്തയുടെ പേര് ദുരുപയോഗം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. സമസ്തക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ വിധേയത്വമോ വിരോധമോ ഇല്ലെന്ന പൂർവ്വിക നിലപാടിൽ യാതൊരു മാറ്റവുമില്ലെന്നും തങ്ങൾ പറഞ്ഞു. Read more at: https://www.suprabhaatham.com/details/86982?link=No-one-has-been-entrusted-with-the-election-campaign:-Samasta

Post a Comment

0 Comments