കാഞ്ഞങ്ങാട്: രണ്ടു മക്കളെ വിഷം കൊടുത്തുകൊന്ന ശേഷം മാതാവ് തൂങ്ങിമരിച്ചു. ചീമേനി പോലീസ് സ്റ്റേഷന്‍ പരിധിയിലെ ചെമ്പ്രകാനത്ത് സജ്‌നയാണ് മക്കളായ ഗൗതം(9), തേജസ്(6) എന്നിവരെ വിഷം കൊടുത്തു കൊന്നശേഷം വീട്ടിനകത്ത് തൂങ്ങിമരിച്ചത്. സജ്‌നയെ വീട്ടിനകത്ത് കൈ ഞരമ്പ് മുറിച്ച് തൂങ്ങിമരിച്ച നിലയിലും കുട്ടികള്‍ വിഷം അകത്തുചെന്ന മരിച്ച നിലയിലുമായിരുന്നു.[www.malabarflash.com]
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം അറിയുന്നത്. പെരിങ്ങോം വയക്കര പഞ്ചായത്തിലെ യുഡി ക്ലര്‍ക്കാണ് സജന. ചീമേനി പോലീസ് സംഭവ സ്ഥലത്തെത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊയ്യങ്കോട്ടെ കെഎസ്ഇബി ജീവനക്കാരനായ രഞ്ജിത്താണ് സജനയുടെ ഭര്‍ത്താവ്. ജനാര്‍ദ്ദനനാണ് പിതാവ്.
0 Comments