Top News

ആത്മീയ കരുത്തോടെ ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കുക: കുമ്പോല്‍ തങ്ങള്‍

കുമ്പള: വിശുദ്ധ റമളാന്‍ പകന്നു തന്ന ആത്മീമായ ഉണര്‍വ്വും ഊര്‍ജ്ജവും കരുത്താക്കി ഈദുല്‍ ഫിത്വറിനെ വരവേല്‍ക്കണമെന്ന് ജാമിഅ സഅദിയ്യ പ്രസിഡന്റും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ പെരുന്നാള്‍ സന്ദേശത്തില്‍ അറിയിച്ചു.[www.malabaflash.com]

കുടുംബ അയല്‍പക്ക ബന്ധങ്ങള്‍ വളര്‍ത്താനും മതസൗഹാര്‍ദ്ദവും നാടിന്റെ സമാധാനവും നിലനിര്‍ത്താനും ആഘോഷ ദിനങ്ങളെ ഉപയോഗപ്പെടുത്തണെമെന്നും അദ്ദേഹഹം പറഞ്ഞു. ലോകത്ത് അവശതയെ അനുഭവിക്കുന്ന ജനവിഭാഗങ്ങള്‍ക്ക് നമ്മുടെ പ്രാര്‍ത്ഥന പിന്തുണ ഉണ്ടാകണം 

സ്‌നേഹം കൊണ്ടും പരസ്പര സഹകരണം കൊണ്ടുമാണ് പെരുന്നാളിനെ ധന്യമാക്കേണ്ടത്. ആഘോഷ ദിവസം മതം വിലക്കിയ ഒരു പ്രവര്‍ത്തനങ്ങളിലേക്കും തിരിയാതിരിക്കാന്‍ വിശ്വാസി സമൂഹം ജാഗ്രത പുലര്‍ത്തണമെന്നും തങ്ങള്‍ ഉണര്‍ത്തി.

Post a Comment

Previous Post Next Post