കോഴിക്കോട്: ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലറെ ഹൈദരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി നഗരസഭ 12-ാം വാർഡ് കൗണ്‍സിലർ അഹമ്മദ് ഉനൈസിനെയാണ് അറസ്റ്റ് ചെയ്തത്. ക്രിപ്‌റ്റോ കറന്‍സി വഴി സാമ്പത്തിക തട്ടിപ്പ് നടത്തി എന്ന പരാതിയില്‍ ഹൈദരാബാദില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഉനൈസിനെ കൊടുവള്ളിയിലെ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്.[www.malabarflash.com]
അഹമ്മദ് ഉനൈസ് ലക്ഷങ്ങളുടെ തട്ടിപ്പാണ് നടത്തിയിരിക്കുന്നത് എന്നാണ് പോലീസ് നല്‍കുന്ന പ്രാഥമിക വിവരം. ഹൈദരബാദില്‍നിന്ന് കൊടുവള്ളിയിലെത്തിയ പോലീസ് സംഘം കൊടുവള്ളി പോലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇയാളെ ഹൈദരാബാദിലേക്ക് പോലീസ് കൊണ്ടുപോയി.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷനായ എൻ.എസ്.സി (നാഷണൽ സെക്കുലർ കോൺഫറൻസ്) അംഗമാണ് അഹമ്മദ് ഉനൈസ്.
0 Comments