Top News

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി, ബന്ധുവിനും പരിക്ക്; പ്രതി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂര്‍ പേരാവൂരിൽ അറുപതുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. മുണ്ടക്കൽ ലില്ലിക്കുട്ടിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ജോണിനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com] 

ശനിയാഴ്ച വൈകീട്ട് നാലരയ്ക്കാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലില്ലിക്കുട്ടി തിരികെ വീട്ടിലെത്തിയപ്പോഴാണ് ജോൺ ആക്രമിച്ചത്. തടയാൻ ശ്രമിച്ച ബന്ധു അനൂപിനും വെട്ടേറ്റു.

ലില്ലിക്കുട്ടിയെ പേരാവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ കേസെടുത്ത പേരാവൂര്‍ പോലീസ് ലില്ലിക്കുട്ടിയുടെ ഭര്‍ത്താവ് ജോണിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post