Top News

മുഹമ്മദ് ഫാസിൽ വധക്കേസ് പ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു

മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗളപേട്ടയിൽ മുഹമ്മദ് ഫാസിലിനെ (24) വെട്ടിക്കൊന്ന കേസിലെ മൂന്ന് മുഖ്യ പ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു.[www.malabarflash.com] 

കൊലപാതകത്തിന്റെ സൂത്രധാരൻ ബണ്ട്വാൾ താലൂക്കിൽ കവലമധൂരു ഗ്രാമത്തിലെ സുഹാസ് ഷെട്ടി (29), മംഗളൂരു കാട്ടിപ്പള്ള മൂന്നാം ബ്ലോക്കിലെ അഭിഷേക് യനെ(23), കുളയിലെ മോഹൻ സിങ് യനെ (26) എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

ലക്ഷം രൂപ വീതമുള്ള ബോണ്ട് മംഗളൂരു കോടതിയിൽ കെട്ടിവെക്കണം. എല്ലാ ഞായറാഴ്ചകളിലും സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം. മംഗളൂരു നഗരം വിട്ട് പുറത്തുപോവരുത്. അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.

2022 ജൂലൈ 26ന് യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറു കൊല്ലപ്പെട്ടതിന് പിന്നാലെ 28നാണ് മംഗളൂരു സൂറത്ത്കലിൽ വസ്ത്ര സ്ഥാപനത്തിന് മുന്നിൽ നിൽക്കുകയായിരുന്ന മുഹമ്മദ് ഫാസിലിനെ (23) അക്രമികൾ വെട്ടിക്കൊന്ന് കാറിൽ രക്ഷപ്പെട്ടത്. ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് കഴിയുകയായിരുന്ന കാസർകോട് സ്വദേശി ബി. മസൂദ് (19), പ്രവീൺ നെട്ടാറു (32), മുഹമ്മദ് ഫാസിൽ (23) എന്നിവർ ദിവസങ്ങളുടെ ഇടവേളകളിൽ കൊല്ലപ്പെട്ടത് ദക്ഷിണ കന്നട ജില്ലയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.

Post a Comment

Previous Post Next Post