Top News

9 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 16 വര്‍ഷം തടവും 60,000രൂപ പിഴയും

കാഞ്ഞങ്ങാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 16 വര്‍ഷം തടവും 60,000 രൂപ പിഴയും. പിഴ അടച്ചില്ലെങ്കില്‍ 6 മാസം അധിക തടവുശിക്ഷ അനുഭവിക്കണം.[www.malabarflash.com]

2022ലാണ് കേസിനാസ്പദമായ സംഭവം. 9 വയസ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ തളങ്കര നവാബ് മന്‍സിലില്‍ അബു(65)വിനെയാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോര്‍ട്ട് ജഡ്ജി സുരേഷ് കുമാര്‍ ഇ. ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി. 

പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ വെച്ച് പല പ്രാവശ്യം ലൈംഗിക ആക്രമണത്തിന് വിധേയമാക്കുകയും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. 

വനിതാ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് ആയിരുന്ന ചന്ദ്രിക പി. ആണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഗംഗാധരന്‍ എ. ഹാജരായി.

Post a Comment

Previous Post Next Post