Top News

പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ചു

കാസറകോട്: പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥശിശുവും മരിച്ചു. ഉദുമ പടിഞ്ഞാര്‍ കോട്ടക്കുന്നിലെ പരേതനായ അബ്ദുല്‍ റഹ് മാന്റെ മകളും, ചെര്‍ക്കളയിലെ ശിഹാബിന്റെ ഭാര്യയുമായ സെറീന (30) ആണ് മരിച്ചത്.[www.malabarflash.com]


പൂര്‍ണ്ണ ഗര്‍ഭണിയായ സെറീനയെ ബുധനാഴ്ചയാണ് കാസറകോട്ടെ സ്വാകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ സെറീനയെ ഉടന്‍ മാംഗ്‌ളൂരുവിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അവിടെ വെച്ച് ശസ്ത്രക്രിയയിലൂടെ കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. അല്‍പസമയത്തിനകം സെറീനയും മരണത്തിന് കീഴടങ്ങി.

ഇവര്‍ക്ക് മൂന്ന് കുട്ടികള്‍ കൂടി ഉണ്ട്.
മൃതദേഹം ചെര്‍ക്കള ടൗണ്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കി.

റുഖിയാണ് മാതാവ്. സഹോദരങ്ങള്‍: മുനീര്‍, ഇര്‍ഷാദ്, സാദിഖ്,
സാഹിന

Post a Comment

Previous Post Next Post