വടകര: കണ്ണൂക്കരയിൽ വന്ദേ ഭാരത് തീവണ്ടിക്ക് നേരെ കല്ലെറിഞ്ഞയാളെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു. കണ്ണൂക്കര ആലോത്ത് താഴെ രവീന്ദ്ര(53)നെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.[www.malabarflash.com]
കഴിഞ്ഞ ജനുവരി 25-നായിരുന്നു ഇയാൾ തീവണ്ടിക്ക് കല്ലെറിഞ്ഞത്. കല്ലേറ് കേസുമായി ബന്ധപ്പെട്ട് ആർ.പി.എഫ് പാലക്കാട് ഡിവിഷൻ സെക്യൂരിറ്റി കമ്മീഷണർ നവീൻ പ്രശാന്തിന്റെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ പിടികൂടിയത്.
0 Comments