ഉദുമ: പുരോഗമന കലാസാഹിത്യസംഘം ഉദുമ ഏരിയാ കമ്മിറ്റി മാങ്ങാട്ട് സാംസ്കരിക സംഗമം സംഘടിപ്പിച്ചു. കേരളം എന്ന മാനവികത വിഷയത്തിൽ ജില്ലാ പ്രസിഡന്റ് സി എം വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം കെ വിജയൻ അധ്യക്ഷനായി.[www.malabarflash.com]
ഏരിയാ കമ്മിറ്റി തയ്യാറാക്കിയ "ഓർമ്മകളുടെ തെരുവ് നിശബ്ദമാണ്". പുസ്തക സതീശൻ പൊയ്യക്കോടിന് നൽകി പ്രകാശനം ചെയ്തു. ലൈബ്രറി കൗൺസിൽ നടത്തിയ അഖില കേരള നാടക മത്സരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്ത രാജേഷ് റാവുവിനെ സിപിഐ എം ഏരിയാ സെക്രട്ടറി
മധു മുദിയക്കാൽ ആദരിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി, കെ സന്തോഷ് കുമാർ, പി വി രാജേന്ദ്രൻ
കെ രത്നാകരൻ, കെ എം സുധാകരൻ, ഗോവിന്ദൻ അരവത്ത്, സുധാലക്ഷ്മി
എന്നിവർ സംസാരിച്ചു. പി പി മോഹനൻ സ്വാഗതവും എസ് വി അശോക് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കലാസന്ധ്യ, വിവിധ കലാപരിപാടികൾ അരങ്ങേറി.

Post a Comment