Top News

വിരമിക്കാൻ നാല് മാസം മാത്രം ബാക്കി; സബ് ജയിൽ സൂപ്രണ്ട് കിണറ്റിൽ മരിച്ച നിലയിൽ, അന്വേഷണം തുടങ്ങി

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥനെ കിണറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സബ് ജയിൽ സൂപ്രണ്ട് സുരേന്ദ്രനാണ് മരിച്ചത്. വിഴിഞ്ഞം വെണ്ണിയൂരുള്ള വീട്ടുവളപ്പിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.[www.malabarflash.com]

തിങ്കളാഴ്ച രാവിലെയാണ് സുരേന്ദ്രന്റെ മൃതദേഹം കണ്ടെത്തിയത്. സര്‍വീസിൽ നിന്ന് വിരമിക്കാൻ നാലു മാസം മാത്രമാണ് ബാക്കിയിരിക്കെയാണ് മരണം. അപകട മരണമാണോയെന്ന് വ്യക്തമല്ല. ആദ്യ വിവാഹം വേര്‍പെടുത്തിയ ശേഷം ഇദ്ദേഹം വീണ്ടും വിവാഹം കഴിച്ചിരുന്നു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. 

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിരുവനന്തപുരം സബ് ജയിലിലെത്തിച്ചു. പോലീസ് ഉദ്യോഗസ്ഥരും ജയിൽ ജീവനക്കാരും അന്തിമോപചാരം അർപ്പിച്ചു. തുടര്‍ന്ന് വീട്ടിലേക്ക് കൊണ്ടുപോയി. വൈകിട്ടോടെ മൃതദേഹം സംസ്കരിച്ചു.

Post a Comment

Previous Post Next Post