കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് തടവുകാരന്‍ രക്ഷപ്പെട്ടു. ലഹരിമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട കണ്ണൂര്‍ ചെമ്പിലോട് സ്വദേശി ടി.സി.ഹര്‍ഷാദ്(33)ആണ് ഞായറാഴ്ച രാവിലെ ജയില്‍ചാടിയത്.[www.malabarflash.com]
ജയിലില്‍ വരുന്ന പത്രക്കെട്ട് കൊണ്ടുവരാന്‍ ഏല്‍പ്പിച്ചിരുന്നത് ഹര്‍ഷാദിനെയായിരുന്നു. ഞായറാഴ്ച രാവിലെ ആറരയോടെ പതിവുപോലെ പത്രക്കെട്ട് എടുക്കാന്‍ പോയ ഹര്‍ഷാദ്, പാറാവുകാരുടെ കണ്ണുവെട്ടിച്ച് പുറത്തേക്ക് ഓടുകയും തുടര്‍ന്ന് റോഡില്‍ കാത്തിരുന്നയാള്‍ക്കൊപ്പം ബൈക്കില്‍ കയറി രക്ഷപ്പെടുകയുമായിരുന്നു. ഇയാള്‍ക്കായി കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ നേതൃത്വത്തില്‍ ഊര്‍ജിതമായ തിരച്ചില്‍ തുടരുകയാണ്.
ലഹരിമരുന്ന് കേസില്‍ പത്തുവര്‍ഷത്തേക്കാണ് ഹര്‍ഷാദിനെ ശിക്ഷിച്ചിരുന്നത്. തുടര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുശിക്ഷ അനുഭവിച്ചുവരുന്നതിനിടെയാണ് ഇയാള്‍ ജയില്‍ചാടിയത്. ജയില്‍ചാട്ടം ആസൂത്രിതമാണെന്നാണ് പോലീസിന്റെ സംശയം.
0 Comments