NEWS UPDATE

6/recent/ticker-posts

പുതുവർഷത്തിൽ മാതാപിതാക്കൾ ഫോട്ടോ ഷൂട്ടിന് സമ്മതിച്ചില്ല; ബി.ബി.എ വിദ്യാർഥിനി ജീവനൊടുക്കി

ബംഗളൂരു: ഫോട്ടോഷൂട്ടിന് പോകാൻ മാതാപിതാക്കൾ വിസമ്മതിച്ചതിൽ മനം നൊന്ത് വിദ്യാർഥിനി ജീവനൊടുക്കി. പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടിന് അനുവദിക്കാത്തതിനാലാണ് തിങ്കളാഴ്ച 21 വയസ്സുള്ള വർഷിനി ആത്മഹത്യ ചെയ്തത്.[www.malabarflash.com]

വർഷിനി ജയനഗർ കോളേജിൽ ബി.ബി.എ വിദ്യാർഥിനിയാണ്. സുധമാനഗർ നിവാസിയായ ഈ പെൺകുട്ടി ഫോട്ടോഗ്രഫി കോഴ്സും പഠിച്ചിരുന്നു.

പുതുവത്സരത്തിന് മാളിൽ വച്ച് നടക്കുന്ന ഫോട്ടോഷൂട്ടിന് തയ്യാറായി നിന്ന വർഷിനിയെ മാതാപിതാക്കൾ തടഞ്ഞു. തുടർന്ന് വിദ്യാർഥിനി ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തിൽ വിൽസൺ ഗാർഡൻ പോലീസ് കേസെടുത്തു.

Post a Comment

0 Comments