കോതമംഗലം: കുഞ്ഞിന്റെ സ്വർണ അരഞ്ഞാണം മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരി പിടിയിൽ. മണക്കുന്നം ഉദയംപേരൂർ പത്താംമൈൽ ഭാഗത്ത് മനയ്ക്കപ്പറമ്പിൽ അഞ്ജു (38) ആണ് പോത്താനിക്കാട് പൊലീസിന്റെ പിടിയിലായത്.[www.malabarflash.com]
പിടവൂർ ഭാഗത്തെ വീട്ടിൽ കുട്ടിയെ നോക്കാനെത്തിയതാണ് ഇവർ. ഈ മാസം എട്ടിനാണ് സംഭവം നടന്നത്. ഒന്നര വയസ്സുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് മോഷ്ടിച്ച് കടന്നുകളഞ്ഞത്.
പിടവൂർ ഭാഗത്തെ വീട്ടിൽ കുട്ടിയെ നോക്കാനെത്തിയതാണ് ഇവർ. ഈ മാസം എട്ടിനാണ് സംഭവം നടന്നത്. ഒന്നര വയസ്സുള്ള കുഞ്ഞിന്റെ 72,000 രൂപ വിലയുള്ള അരഞ്ഞാണമാണ് മോഷ്ടിച്ച് കടന്നുകളഞ്ഞത്.
പുതിയകാവിലെ ലോഡ്ജിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച സ്വർണം തൃപ്പൂണിത്തുറയിലെ ജ്വല്ലറിയിൽനിന്ന് കണ്ടെടുത്തു.
ഇൻസ്പെക്ടർ കെ.എ. ഷിബിൻ, എസ്.ഐ എം. എസ്. മനോജ്, എ.എസ്.ഐ വി.സി. സജി, സീനിയർ സി.പി.ഒമാരായ സൈനബ, നവാസ്, ഷാനവാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Post a Comment