Top News

മത്സ്യക്കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ഹരിപ്പാട്: ആലപ്പുഴയിൽ മത്സ്യക്കുളത്തിലെ മോട്ടോറിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ പഴവീട് ചിറയിൽ രാജൻ, അനിത ദമ്പതികളുടെ മകൻ അഖിൽ രാജ് (മണികണ്ഠൻ-29) ആണ്‌ മരിച്ചത്.[www.malabarflash.com]

ചെറുതനയിൽ പാട്ടത്തിനെടുത്ത ഭൂമിയിൽ സുഹൃത്തുക്കൾക്കൊപ്പം മീൻ കൃഷി ചെയ്യുകയായിരുന്നു അഖിൽ. കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം മീൻവളർത്തു കേന്ദ്രത്തിലെത്തിയ അഖിലിന് മോട്ടോർ പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്ക് ഏൽക്കുകയായിരുന്നു.

അഖിൽ ഷോക്കേറ്റ് മോട്ടോറിന് മുകളിലേക്ക് തന്നെ മറിഞ്ഞ് വീഴുകയായിരുന്നു. ഓടിയെത്തിയ സുഹൃത്തുക്കൾ ഉടൻ തന്നെ വൈദ്യുതി ബന്ധം വിശ്ചേദിച്ചു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടത്തി. 
 സഹോദരൻ: രാഹുൽ രാജ്.

Post a Comment

Previous Post Next Post