കാസര്‍കോട്: വീട്ടുകാര്‍ ബന്ധുവീട്ടിൽ പോയപ്പോൾ വീട്ടില്‍ നിന്നു സ്വര്‍ണ്ണവും പണവും ഗ്യാസ് സിലിണ്ടറുകളും പാത്രങ്ങളും കവര്‍ച്ച ചെയ്‌ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ഉദുമ പാലക്കുന്ന് ആറാട്ടുകടവിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ എരിയപ്പാടി ഹൗസില്‍ അബ്‌ദുല്‍ ഖാദര്‍ (40), അണങ്കൂര്‍ തുരുത്തിയിലെ ടി.എ.ആസിഫ് (37) എന്നിവരെയാണ് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്‌തത്.[www.malabarflash.com]
ചന്ദ്രഗിരി പാലത്തിനു സമീപത്തെ മുഹമ്മദ്‌ഷായുടെ പരാതിപ്രകാരമാണ് പോലീസ് കേസെടുത്ത് ഇരുപ്രതികളെയും അറസ്റ്റു ചെയ്‌തത്. ബന്ധുവീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനുവേണ്ടി കുടുംബസമേതം പോയതായിരുന്നു പരാതിക്കാരന്‍. തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ മുന്‍ ഭാഗത്തെ വാതിലിന്റെ പൂട്ടു പൊളിച്ചു കവര്‍ച്ച നടന്ന സംഭവം അറിഞ്ഞത്.
15,000 രൂപ രണ്ടു ഗ്യാസ് സിലിണ്ടറുകള്‍, രണ്ടു ഗ്രാം സ്വര്‍ണ്ണം, പാത്രങ്ങള്‍ എന്നിവയാണ് മോഷണം പോയത്. സ്വർണാഭരണം പ്രതിയുടെ വീട്ടിൽ നിന്നും മറ്റ് സാധനങ്ങൾ കടയിൽ വില്പന നടത്തിയ ഇടത്തുനിന്നും
പോലീസ് കണ്ടെടുത്തു.
Post a Comment