NEWS UPDATE

6/recent/ticker-posts

ബേക്കൽ ഫെസ്റ്റ്; കുട്ടികളെ ശ്രദ്ധിക്കാൻ റോവേഴ്‌സും റേഞ്ചർസും

ബേക്കൽ: പതിനായിരങ്ങൾ വരാൻ പോകുന്ന ബേക്കൽ ഫെസ്റ്റ് നടക്കുമ്പോൾ ചെറിയ കുട്ടികൾ രക്ഷിതാക്കളിൽ നിന്നും കൈവിട്ടുപോയാൽ സഹായിക്കാൻ ചന്ദ്രഗിരി റോവേഴ്‌സും റേഞ്ചർസും രംഗത്ത്. അകത്ത് കടക്കുന്ന സമയത്ത് ചെറിയ കുട്ടികളുടെ കൈയ്യിൽ റിബ്ബൺ കെട്ടി അതിൽ രക്ഷിതാവിന്റെ ഫോൺ നമ്പർ എഴുതും. കൈവിട്ടുപോയാൽ ഇത് ഏറെ സഹായകമാകും.[www.malabarflash.com]

ഇതിന്റെ ഉദ്ഘാടനം ബേക്കൽ ഇൻസ്‌പെക്ടർ ഓഫ് പോലീസ് യു വിപിൻ നിർവ്വഹിച്ചു. നാൽപ്പതോളം റോവേഴ്സ് ആൻഡ് റേഞ്ചർസ് ആണ് മുഴുവൻ സമയവും സേവനത്തിനു എത്തിയത്. 

കഴിഞ്ഞ വർഷവും ഇവർ സജീവമായിരുന്നു.ഗതാഗത നിയന്ത്രണം, സ്റ്റേജ് നിയന്ത്രണം, ഇങ്ങിനെ എല്ലാ സേവനവും ഇവർ ചെയ്യും.സ്കൗട്ട്സ് ഗൈഡ്സ് പ്രസ്ഥാനത്തിലെ മുതിർന്ന വിഭാഗമാണ് റോവേഴ്സ് റേഞ്ചർസ്. സേവനം മുദ്രാവാക്യം ആക്കിപോന്ന ഇവർ തിരക്കുള്ള പല പരിപാടിക്കും സേവനത്തിനു ഇറങ്ങും.

കേരളത്തിൽ തന്നെ മികച്ച ടീമാണ് ചന്ദ്രഗിരി റോവേഴ്സ് ആൻഡ് റേഞ്ചർസ്. ഷിജിത് രാഘവൻ, അരുൺ ദാസ് വിദ്യാനഗർ,  തങ്കമണി രാമകൃഷ്ണൻ, മിനി ഭാസ്കരൻ, രഞ്ജിനി സുരേഷ് തുടങ്ങിയവർ നേതൃത്വം നൽകിവരുന്നു

Post a Comment

0 Comments