Top News

രാമക്ഷേത്ര ഉദ്ഘാടനം: കോൺഗ്രസിന് മുന്നറിയിപ്പുമായി മുസ് ലിം ലീഗ്; ‘ബി.ജെ.പിയുടെ അജണ്ടയിൽ വീഴരുത്’

കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടന ചടങ്ങ് ജനുവരി 22ന് നടക്കാനിരിക്കെ കോൺഗ്രസിന് മുന്നറിയിപ്പുമായി മുസ് ലിം ലീഗ്. ബി.ജെ.പിയുടെ അജണ്ടയിൽ വീഴരുതെന്ന് മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.[www.malabarflash.com]


ഓരോ തെരഞ്ഞെടുപ്പിന് മുമ്പും ബി.ജെ.പി അജണ്ടകൾ ഉണ്ടാക്കാറുണ്ട്. മുൻ കാലങ്ങളിൽ തെരഞ്ഞെടുപ്പുകൾക്ക് മുമ്പ് വർഗീയ കലാപങ്ങൾ ഉണ്ടാക്കുകയാണ് ചെയ്തിട്ടുള്ളത്. വർഗീയ വികാരങ്ങൾ ചൂഷണം ചെയ്യുന്നതാണ് ഇപ്പോഴത്തെ ബി.ജെ.പിയുടെ നയമെന്നും സലാം ചൂണ്ടിക്കാട്ടി.

രാമക്ഷേത്ര ഉദ്ഘാടന വിഷയത്തിലെ കോൺഗ്രസിന്‍റെയും സി.പി.എമ്മിന്‍റെയും പ്രതികരണങ്ങൾ അവരോട് തന്നെ ചോദിക്കണമെന്നും ലീഗിന്‍റെ മറുപടിയാണ് പറഞ്ഞതെന്നും പി.എം.എ. സലാം വ്യക്തമാക്കി.

Post a Comment

Previous Post Next Post