Top News

ആശുപത്രിയിൽ നഷ്ടമായ 32000 രൂപയുടെ മൊബൈൽഫോൺ ജീവനക്കാരൻ 7500 രൂപയ്ക്ക് മറിച്ചുവിറ്റു; ആറുമാസത്തിനുശേഷം കണ്ടെത്തി

ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വച്ച് നഷ്ടമായ യുവതിയുടെ മൊബൈൽ ഫോൺ ആശുപത്രി ജീവനക്കാരൻ മറിച്ചുവിറ്റു. അന്വേഷണത്തിനൊടുവിൽ ആറ് മാസങ്ങൾക്ക് ശേഷം ഫോൺ തൊടുപുഴയിൽ നിന്ന് കണ്ടെത്തി.[www.malabarflash.com]

കട്ടപ്പന സ്വദേശിനി ജയശ്രീ പി രാഘവന്റെ 32000 രൂപ വിലയുള്ള ഓപ്പോ മൊബൈൽ ഫോണാണ് ആശുപത്രി ജീവനക്കാരൻ 7,500 രൂപയ്ക്ക് തൊടുപുഴയിൽ വിറ്റത്.

കഴിഞ്ഞ മെയ് 21 ന് ചികിത്സാ സംബന്ധമായി ഇരുപതേക്കറിലെ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് ജയശ്രീയുടെ മൊബൈൽ നഷ്ടമായത്. തുടർന്ന് കട്ടപ്പന പോലീസിൽ യുവതി പരാതി നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ കട്ടപ്പന ഡിവൈ എസ്പി ക്ക് യുവതി പരാതി നൽകി.

Post a Comment

Previous Post Next Post