NEWS UPDATE

6/recent/ticker-posts

ജീപ്പിന് പിന്നിൽ സ്കൂട്ടറിടിച്ച് വിദ്യാർഥി മരിച്ചു

കുമ്പള: ജീപ്പിന് പിന്നിൽ സ്കൂട്ടറിടിച്ച് വിദ്യാർഥി മരിച്ചു. കാസർകോട് പൈവളികെ ലാൽബാഗിന് സമീപം ഇബ്രാഹിം മൊയ്തീൻ - ഫാത്തിമ ദമ്പതികളുടെ മകനും ഉപ്പള തഹാനി ഇംഗ്ലീഷ് മീഡിയം സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയുമായ ഇഫ്രാസ് (16) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 11 മണിയോടെ വീടിന് അഞ്ഞൂറ് മീറ്റർ അകലെയാണ് അപകടം.[www.malabarflash.com]


പള്ളിയിലെ ഇമാമിന് ഭക്ഷണം നൽകാൻ മറ്റൊരാളോടൊപ്പം സ്കൂട്ടറിൽ പിന്നിലിരുന്ന് പോയതായിരുന്നു ഇഫ്രാസ്. മുമ്പിൽ പോവുകയായിരുന്ന ജീപ്പ് വളവിൽ പെട്ടെന്ന് ബ്രേക്കിട്ടതാണ് അപകടകാരണമെന്ന് പറയപ്പെടുന്നു.

സഹോദരങ്ങൾ: ഇഫത്, ഇഫ്താഹ്, ഇഫ്ലാഹ്. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർചറിയിലേക്ക് മാറ്റി.

Post a Comment

0 Comments