Top News

'അനു​ഗ്രഹം സ്വീകരിക്കാനായതിൽ സന്തോഷം'; മാ ബംലേശ്വരി ക്ഷേത്രത്തിൽ ദർശനം നടത്തി മോദി

റായ്പുർ: ഛത്തീസ്ഗഢിലെ രാജ്നന്ദ്ഗാവ് ജില്ലയിലെ മാ ബംലേശ്വരി ക്ഷേത്രത്തിൽ പ്രാർഥന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജെെനക്ഷേത്രത്തിലെ ആചാര്യൻ വിദ്യാസാഗർ മഹാരാജ് സ്വാമിയെയും അദ്ദേഹം സന്ദർശിച്ചു. ഞായറാഴ്ച രാവിലെയായിരുന്നു സന്ദർശനം.[www.malabarflash.com]


'ചന്ദ്രഗിരി ജൈന മന്ദിറിൽ ആചാര്യ ശ്രീ വിദ്യാസാഗർ ജി മഹാരാജ് ജിയുടെ അനുഗ്രഹം സ്വീകരിക്കാനായത് അനുഗ്രഹീതമായി കാണുന്നു', സന്ദർശനത്തിന് പിന്നാലെ മോദി എക്സിൽ കുറിച്ചു. അദ്ദേഹത്തിനോടൊപ്പമുള്ള ചിത്രങ്ങളും പ്രധാനമന്ത്രി പങ്കുവെച്ചു.

സംസ്ഥാനത്തെ പ്രമുഖ തീർഥാടന കേന്ദ്രമായ മാ ബംലേശ്വരി ക്ഷേത്രം സമുദ്രനിരപ്പിൽ നിന്ന് 1,600 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. മാ ബംലേശ്വരി ക്ഷേത്രത്തിനു പുറമെ ചന്ദ്രഗിരി ജൈനക്ഷേത്രവും മോദി സന്ദർശിച്ചു.

ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റാലിയിൽ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തെത്തിയതായിരുന്നു പ്രധാനമന്ത്രി. ശനിയാഴ്ച ദുർ​ഗ് ജില്ലയിലെ ഒരു സമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്തിരുന്നു.

രണ്ടുഘട്ടങ്ങളിലായാണ് ഛത്തീസ്ഗഢില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. നവംബര്‍ ഏഴിന് ആദ്യറൗണ്ട് വോട്ടെടുപ്പും നവംബര്‍ 17-ന് രണ്ടാംഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.

Post a Comment

Previous Post Next Post