Top News

പത്തനംതിട്ടയില്‍ ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ കല്ലേറ്, മുന്‍വശത്തെ ചില്ല് തകര്‍ന്നു

പത്തനംതിട്ട: പത്തനംതിട്ടയില്‍ ശബരിമല തീർത്ഥാടകരുടെ വാഹനത്തിന് നേരെ കല്ലേറ്. സംഭവത്തില്‍ ബസ്സിന്‍റെ മുന്‍വശത്തെ ചില്ല് പൂര്‍ണമായും തകര്‍ന്നു. പത്തനംതിട്ട അത്തിക്കയത്ത് ഇന്ന് രാത്രിയോടെയാണ് സംഭവം.[www.malabarflash.com]

ആന്ധ്രയിൽ നിന്നുള്ള തീർഥാടകരുടെ ബസിന് നേരെയാണ് കല്ലേറുണ്ടായത്. ബൈക്കിലെത്തിയ രണ്ടു പേരാണ് ബസിനുനേര കല്ലെറിഞ്ഞത്. ബസിന്‍റെ മുന്‍വശത്തെത്തിയശേഷം കല്ലെറിയുകയായിരുന്നു. കല്ലേറില്‍ ബസിന്‍റെ മുന്‍വശത്തെ ചില്ലു തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. 

സംഭവത്തെതുടര്‍ന്ന് സ്ഥലത്ത് പോലീസ് എത്തി. കല്ലെറിഞ്ഞവര്‍ക്കായി അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് കല്ലെറിഞ്ഞ അക്രമികളെ കണ്ടെത്താനാണ് പോലീസ് ശ്രമം.

Post a Comment

Previous Post Next Post