ദേളി: നൂറുല്‍ ഉലമയുടെ ലോകം എന്ന ശീര്‍ഷകത്തെ അടിസ്ഥാനപ്പെടുത്തി ശരീഅത്ത് കോളേജ് മുത്വവ്വല്‍ സാനി വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ക്വസ്റ്റ് റിസര്‍ച്ച് ടീം നൂറുല്‍ ഉലമ എം എ അബ്ദുൽ ഖാദർ മുസ്ലിയാരെ കുറിച്ച് പ്രത്യേക പഠന പവലിയന്‍ ഒരുക്കുന്നു.[www.malabarflash.com]
നൂറുല്‍ ഉലമയെ, ഉലമാ ഉമറാക്കളുടെ ഓര്‍മ്മകളിലൂടെ പരിചയപ്പെടുത്തുന്ന പവലിയനില്‍ ഉസ്താദിന്റെ ജീവിതം അടയാളപ്പെടുത്തുന്ന പ്രത്യേക നിര്‍മ്മിതിയടങ്ങുന്ന സെഷനും, പ്രസിദ്ധീകരിച്ചതും അല്ലാത്തതുമായ ഉസ്താദിന്റെ കൃതികളും ലേഖനങ്ങളും പ്രദര്‍ശിപ്പിക്കുന്നു എം എ ഉസ്താദ് സംയുക്ത കൃതിയും, സ്മരണികയും പവലിയനില്‍ വില്പനക്കുണ്ടായിരിക്കും.
എസ്എസ്എഫ് സഅദിയ്യ ദഅ്‌വ സെക്ടറിന്റെ കീഴില്‍ വെഫി കരിയര്‍ ഗൈഡന്‍സ് സ്റ്റാളും, പ്രമുഖര്‍ പങ്കെടുക്കുന്ന സെമിനാറുകളും ഉണ്ടായിരിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
Post a Comment