Top News

യുവാവ് കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചു; പിന്നാലെ മാതാവായ ഡോക്ടര്‍ ജീവനൊടുക്കി

കായംകുളം: മകന്റെ മരണത്തിനു പിന്നാലെ മാതാവിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഇ.എന്‍.ടി സര്‍ജന്‍ ഡോ.മെഹറുന്നിസയെയാണ് വെള്ളിയാഴ്ച രാവിലെ 7.30ഓടെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി കാനഡയിലുണ്ടായ ബസപകടത്തില്‍ ഇവരുടെ മകന്‍ ബിന്യാമിന്‍ മരിച്ചിരുന്നു. കാനഡയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയായിരുന്നു ബിന്യാമിന്‍.[www.malabarflash.com]


തന്റെ മകന്‍ പോയി, ഇനി താന്‍ ജീവിച്ചിരുന്നിട്ട് കാര്യമില്ല- എന്ന് ഒരു സുഹൃത്തിനെ വിളിച്ച് വെള്ളിയാഴ്ച രാവിലെ മെഹറുന്നിസ പറഞ്ഞിരുന്നു. സുഹൃത്ത് ഈക്കാര്യം മെഹറുന്നിസയുടെ ഭര്‍ത്താവിനെ വിളിച്ച് അറിയിച്ചെങ്കിലും ഇദ്ദേഹവും ഇളയമകനും ആ സമയം പള്ളിയില്‍ പോയിരിക്കുകയായിരുന്നു. അവര്‍ തിരികെ വീട്ടില്‍ എത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ മെഹറുന്നിസയെ കണ്ടെത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കായംകുളം പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

കായംകുളം താലൂക്ക് ആശുപത്രിയിലെ മുന്‍ ഇ.എന്‍.ടി സര്‍ജനായിരുന്നു മെഹറുന്നിസ. ഭര്‍ത്താവായ അഡ്വ. ഷഫീക് മുന്‍ പ്രൊസിക്യൂട്ടറാണ്.

Post a Comment

Previous Post Next Post