Top News

ആഴ്ചകൾക്ക്​ മുമ്പ് പുതിയ വിസയിൽ തിരിച്ചെത്തി; മലയാളി യുവ മതപണ്ഡിതൻ നിര്യാതനായി

റിയാദ്: മലയാളി യുവ മതപണ്ഡിതൻ ജിദ്ദയിൽ നിര്യാതനായി. ഗൂഡല്ലൂർ പാക്കണ സ്വദേശി അബ്​ദുൽ അസിസ് സഖാഫി (41) ആണ്​  ജിദ്ദയിൽ മരിച്ചത്​. കഴിഞ്ഞ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും പുലർച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു.[www.malabarflash.com]


ഇന്ത്യൻ കൾച്ചറൽ ഫൗ​ണ്ടേഷൻ (ഐ.സി.എഫ്) പ്രവർത്തകനാണ്​. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന അദ്ദേഹം ഐ.സി.എഫ് മുശ്‌രിഫാ യൂനിറ്റ് പ്രസിഡൻറായും ജിദ്ദ ഇമാം റാസി മദ്​റസ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നേരത്തെ സൗദിയിലുണ്ടായിരുന്ന അദ്ദേഹം പ്രവാസം അവസാനിപ്പിച്ച്​ പോയശേഷം ആഴ്ചകൾക്ക്​ മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്​.

ഒരു ഷോപ്പിൽ ജോലി ചെയ്യുകയായിരുന്നു. പാക്കണ കുത്തു കല്ലൻ അബൂബക്കറിൻറെ മകനാണ്. കൈതപ്പൊയിൽ സ്വാദേശി ഷാജിമായാണ് ഭാര്യ. ഉമ്മ നഫീസ. അംജദ് അലി, ഫാത്തിമ ലൈബ, ബിശ്‌റുൽ ഹാഫി എന്നിവർ മക്കളാണ്. 

ജിദ്ദ ഐ.സി.എഫ് വെൽഫെയർ വിഭാഗം, അബൂബക്കർ സിദ്ധീഖ് അയിക്കരപ്പടി, അബ്​ദുന്നാസർ ഹാജി മണ്ണാർക്കാട് എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടികൾ പൂർത്തിയാക്കുന്നതിന്​ രംഗത്തുണ്ട്​. അബ്​ദുൽ അസിസ് സഖാഫിയുടെ നിര്യാണത്തിൽ ജിദ്ദ ഐ.സി.എഫ് അനുശോചനം രേഖപ്പെടുത്തി.

Post a Comment

Previous Post Next Post