Top News

ജാനകിക്കാട് കൂട്ടബലാത്സംഗം; മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കോഴിക്കോട്: ജാനകിക്കാട് കൂട്ടബലാത്സംഗക്കേസില്‍ മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ആക്കല്‍ പാലോളി അക്ഷയ്, മൊയിലോത്തറ തെക്കേപറമ്പത്ത് സായൂജ്, മൊയില്ലാത്തറ തമഞ്ഞീമ്മല്‍ രാഹുല്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം. രണ്ടാം പ്രതി അടുക്കത്ത് പാറച്ചാലില്‍ ഷിബുവിന് 30 വര്‍ഷം തടവ് ലഭിച്ചു.[www.malabarflash.com]


നാദാപുരം ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതിയാണ് വിധി പ്രസ്താവിച്ചത്. കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷം വിദ്യാര്‍ഥിനിയെ നാല് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്.

2021 സെപ്തംബര്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ കാട്ടിലെത്തിച്ച് ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പീഡിപ്പിക്കുകയായിരുന്നു.

കൂട്ടബലാത്സംഗത്തിന് ശേഷവും ജാനകിക്കാട്ടില്‍ വെച്ച് പ്രതികള്‍ തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ മുമ്പ് നടന്ന മറ്റൊരു പീഡനത്തിന്റെ വിവരവും പെണ്‍കുട്ടി വെളിപ്പെടുത്തി. സംഭവത്തില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Post a Comment

Previous Post Next Post