Top News

കൈക്കൂലി വാങ്ങുന്നതിനിടെ എൻഫോഴ്‌സ്‌മെറ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ പിടിയിൽ

ജയ്പൂർ: രാജസ്ഥാനിൽ ഇ ഡി ഉദ്യോഗസ്ഥർ കൈക്കൂലിക്കേസിൽ അറസ്റ്റിൽ. നോർത്ത് ഇംഫാൽ ഇ.ഡി ഓഫിസറായ നവൽ കിഷോർ മീണയെയും സഹായി ബാബുലാൽ മീണ എന്നിവരെയാണ് രാജസ്ഥാൻ അഴിമതി വിരുദ്ധ യൂണിറ്റ് അറസ്റ്റ് ചെയ്തത്. ഇടനിലക്കാരൻ മുഖേനെ ഇവർ 15 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് നടപടി.[www.malabarflash.com]


മണിപ്പൂരിൽ ചിട്ടിഫണ്ട് കേസിലാണ് ഇവർ കൈക്കൂലി വാങ്ങിയതെന്നാണ് പരാതി. കേസുകൾ തള്ളുന്നതിനും അറസ്റ്റ് ചെയ്യാതിരിക്കാനും സ്വത്ത് കണ്ടുകെട്ടുന്നത് ഒഴിവാക്കാനുമാണ് പണം ആവശ്യപ്പെട്ടത്. 17 ലക്ഷം രൂപ ആദ്യം കൈക്കൂലി പറഞ്ഞത് പിന്നീട് 15 ലക്ഷം ആക്കുകയായിരുന്നെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി.

രാജസ്ഥാനിലെ പലയിടങ്ങളിലായി രാജസ്ഥാൻ അഴിമതി വരുദ്ധ യൂണിറ്റ് നടത്തിയ റെയ്ഡിലാണ് ഇഡി ഓഫീസറുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Post a Comment

Previous Post Next Post