Top News

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു

തൂത്തുക്കുടി: തമിഴ്നാട് തൂത്തുക്കുടിയിൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. മാരി സെൽവം (24), കാർത്തിക (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് മൂന്ന് ബൈക്കിലെത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. സംഭവസ്ഥലത്ത് തന്നെ രണ്ടു പേരും മരിച്ചു. തുടർന്ന് അക്രമിസംഘം കടന്നുകളഞ്ഞു.[www.malabarflash.com]


ഒരേ ജാതിയിൽപ്പെട്ട മാരി സെൽവും കാർത്തികയും ദീർഘനാളായി പ്രണയത്തിലായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാരി സാമ്പത്തികമായി പിന്നാക്കമാണ്. അതിനാൽ കാർത്തികയുടെ കുടുംബം വിവാഹത്തെ എതിർത്തു.

ഇതേതുടർന്ന് കഴിഞ്ഞ മാസം 30ന് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാരിയും കാർത്തികയും കോവിൽപ്പെട്ടി സ്റ്റേഷനെ സമീപിച്ചിരുന്നു. തുടർന്ന് രജിസ്റ്റർ വിവാഹം നടത്തിയ ദമ്പതികൾ മാരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു.

കാർത്തികയുടെ അച്ഛന്‍റെ നിർദേശ പ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. മൂന്ന് പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിൽ അന്വേഷണം പുരോഗനിക്കുകയാണെന്ന് എസ്.പി ബാലാജി അറിയിച്ചു.

Post a Comment

Previous Post Next Post