Top News

വര്‍ണ്ണാഭമായ പരിപാടികളോടെ ശക്തി കാസറകോട് 'പൊന്നോണം 2023'

ദുബൈ: കാസറകോട് ജില്ലയിലെ മലയാളി പ്രവാസികളുടെ സംഘനയായ ശക്തി കാസറകോട് ' പൊന്നോണം 2023 കേരളത്തിന്റെ ചരിത്രവും സംസ്‌കാരവും കുട്ടിച്ചേര്‍ത്ത് രൂപപ്പെടുത്തിയ വര്‍ണ്ണാഭമായ പരിപാടികളോടെ നടന്നു.[www.malabarflash.com]


ചെണ്ടമേളവും, പുലിക്കളിയും, താലപ്പൊലിയേന്തിയ ബാലികമാരുടെ അകംമ്പടിയോടെ മഹാബലി തിരുമേനിയെ എഴുന്നെള്ളിച്ച് കൊണ്ടുള്ള ഘോഷയത്രയോട്കൂടി സാംസ്‌കാരിക സമ്മേളനം ആരംഭിച്ചു. സാഹിത്യകാരന്‍ ശ്രീ നാലാപ്പാടന്‍ പത്മനാഭന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വിജയകുമാര്‍ പാലക്കുന്ന് അധ്യക്ഷത വഹിച്ചു.

ആശ്രയ കാസറകോട് പ്രസിണ്ടന്റ് പുരുഷോത്തമന്‍ പടിഞ്ഞാര്‍, ഇന്ത്യന്‍ അസോസിയേഷന്‍ ട്രഷറര്‍ ശ്രീനാഥ് കാടംച്ചേരി, പ്രവാസി വ്യവസായി മണിക്കണ്ഠന്‍ മേലത്ത്, പൊന്നോണം ജനറല്‍ കണ്‍വീനര്‍ കുഞ്ഞികൃഷ്ണന്‍ ചീമേനി, ഫിനാന്‍സ് കണ്‍വീനര്‍ കുമാരന്‍ എ.വി പ്രസംഗിച്ചു

2021-2022 അദ്ധ്യയന വര്‍ഷങ്ങളിലെ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ ഉന്നത വിജയം നേടിയവരെയും മററു മേഖലകളില്‍ പഠന മികവ് തെളിയിച്ചവര്‍ക്കുമുള്ള സ്‌കൊളാസ്റ്റിക്ക് അവാര്‍ഡ് വിതരണം ചെയ്തു,
കുഞ്ഞിരാമന്‍ ചുള്ളി സ്വാഗതവും രാമകൃഷ്ണന്‍ പെരിയയുടെ നന്ദിയും പറഞ്ഞു.

പരിപാടയുടെ ഭാഗമായി ഓണസദ്യ, ഓണപ്പൂക്കളം, വിവിധയിനം ന്യത്തന്യത്യങ്ങള്‍, മ്യുസിക്ക്- ഷോ തുടങ്ങിയവ അരങ്ങേറി

Post a Comment

Previous Post Next Post