Top News

ശക്തി കാസറകോട് 'പൊന്നോണം-2023' നവംമ്പര്‍ 12 ന്

അജ്മാന്‍: വടക്കേ മലബാറിലെ മലയാളി പ്രവാസികളുടെ സംഘടനയായ ശക്തി കാസറകോട് ' പൊന്നോണം - 2023' നവംമ്പര്‍ 12 ന് ഞായറാഴ്ച്ച രാവിലെ 10 മണി മുതല്‍ രാത്രി 10 മണി വരെ അജ്മാന്‍ കള്‍ച്ചറല്‍ സെന്ററില്‍ വെച്ച് വിവിധങ്ങളായ കലാപരിപാടികളോടെ നടക്കും.[www.malabarflash.com]


പരിപാടിയുടെ ഭാഗമായി നടക്കുന്ന സാംസ്‌കാരിക പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കുന്നു. 2021- 2022 അധ്യയന വര്‍ഷങ്ങളില്‍ എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാത്ഥികളേയും കുടാതെ വിവിധ മേഖലകളില്‍ മികച്ച നേട്ടം കൈവരിച്ച വ്യക്തികളേയും സ്‌കോളാസ്റ്റിക് അവാര്‍ഡ് നല്‍കി ആദരിക്കും.

ഓണ പൂക്കളം, ഉത്സവപ്രതീതി ഉണര്‍ത്തുന്ന മഹാബലി തിരുമേനിയെ ആനയിച്ച് കൊണ്ടുള്ള ഘോഷയാത്ര, തിരുവാതിര, ക്ലാസ്സിക്കല്‍ ഡാന്‍സ് , സിനിമാറ്റിക്ക് ഡാന്‍സ് , തീം ഡാന്‍സ് തുടങ്ങിയ വിവിധ കലാപരിപാടികളും പ്രശസ്ത പിന്നണി ഗായകനും, മ്യുസിക്ക് കമ്പോസറും, ഗിറ്റാറിസ്റ്റുമായ സാംസിവ നയിക്കുന്ന സാം സിവ - ബാന്‍ഡിന്റെ മ്യുസിക്കല്‍ ഷോയും അരങ്ങേറും. പരിപാടിയുടെ ഭാഗമായി വിഭവ സമ്യദ്ധമായ ഓണസദ്യ ഒരുക്കുമെന്നും സംഘാടകര്‍ അറിയിച്ചു

Post a Comment

Previous Post Next Post