പാലക്കാട്: പാലക്കാട് ഗോപാലപുരം നട്പുണി ചെക്ക്പോസ്റ്റിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ 14,000 രൂപ പിടികൂടി. ഇതിൽ 5800 ഒളിപ്പിച്ചിരുന്നത് ഫ്രിഡ്ജിനുള്ളിലായിരുന്നു. മൃഗസംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റിൽ നിന്നാണ് പണം പിടിച്ചെടുത്തത്. മുൻപ് വാഴത്തണ്ടിനുള്ളിൽ കൈക്കൂലി പണം ഒളിപ്പിച്ചത് ഈ ചെക്ക്പോസ്റ്റിലായിരുന്നു.[www.malabarflash.com]
കൈക്കൂലി പണം ഒളിപ്പിക്കാന്‍ വ്യത്യസ്ത മാര്‍ഗങ്ങളാണ് ഉദ്യോഗസ്ഥര്‍ സ്വീകരിക്കുന്നത്. 2 മാസങ്ങള്‍ക്ക് മുന്‍പ് വാളയാർ മോട്ടോർ വാഹന ചെക്ക്പോസ്റ്റിൽ കൈക്കൂലിപ്പണം കാന്തത്തിൽ കെട്ടി ഒളിപ്പിച്ചിരുന്നു. വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഫ്ളക്സ് ബോഡിലെ ഇരുമ്പ് ഫ്രെയിമിൽ പണം ഒളിപ്പിച്ച് വെച്ചത് കണ്ടെത്തിയത്. റെയ്ഡിൽ 13,000 രൂപ പിടിച്ചെടുത്തു. ഇതിൽ 5500 രൂപ കാന്തത്തിൽ കെട്ടി ഒളിപ്പിച്ച നിലയിലും 7500 രൂപ ഓഫീസിനുള്ളിൽ നിന്നുമാണ് കണ്ടെത്തിയത്.
മുൻപ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റിൽ വാഴയുടെ തണ്ടിനുള്ളിൽ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തിരുന്നു. ഈ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, നാല് അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, ഓഫീസ് അസിസ്റ്റൻ്റ് എന്നിവർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. വിജിലൻസ് ഡിവൈഎസ്പി ഷംസുദീനാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
0 Comments