Top News

പതിനഞ്ചുകാരിയെ 11 വയസു മുതൽ ലൈംഗിക പീഡനത്തിനിരയാക്കി; പിതാവ്‌ അറസ്റ്റില്‍

ഉദുമ: പതിനഞ്ചുകാരിയായ മകളെ നാലു വര്‍ഷക്കാലമായി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്ന പിതാവിനെ പോലീസ്‌ പോക്‌സോ കേസില്‍ അറസ്റ്റു ചെയ്‌തു. നാല്‍പ്പതുകാരനാണ്‌ മേല്‍പറമ്പ്‌ പോലീസിന്റെ പിടിയിലായത്‌.[www.malabarflash.com]

ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 376, 376(2), (എഫ്‌), (എന്‍), 376 (3), 376 (എ) (ബി), 354 (ബി), 75 (ജെ.ജെ) തുടങ്ങിയ വകുപ്പുകളാണ്‌ ചുമത്തിയത്‌. 

11-ാം വയസിലാണ്‌ പെണ്‍കുട്ടി ആദ്യമായി പീഡനത്തിന് ഇരയായത്‌. എന്നാല്‍ ഭയം കാരണം കുട്ടി വിവരം ആരോടും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടയിലാണ്‌ പെണ്‍കുട്ടി തന്റെ ദുരനുഭവം വ്യക്തമാക്കിയത്‌. വിവരം സ്‌കൂള്‍ അധികൃതര്‍ മേല്‍പ്പറമ്പ്‌ പോലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ്‌ പിതാവിനെ അറസ്റ്റു ചെയ്‌തത്‌. വൈദ്യ പരിശോധന നടത്തിയശേഷം പ്രതിയെ  കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Post a Comment

Previous Post Next Post