Top News

വടകരയില്‍ തോണി മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു

വടകര: കോഴിക്കോട് വടകരയില്‍ തോണി മറിഞ്ഞ് രണ്ട് യുവാക്കള്‍ മരിച്ചു. ആദിദേവ്, ആദികൃഷ്ണ എന്നിവരാണ് മരിച്ചത്. വടകര ചെരണ്ടത്തൂരിലാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന ഇരുവരുടെയും സുഹൃത്തായ അഭിമന്യു രക്ഷപ്പെട്ടു.[www.malabarflash.com]

മൂന്ന് പേരും ചേര്‍ന്ന് മാഹി കനാലില്‍ മീന്‍ പിടിക്കാന്‍ പോയപ്പോഴാണ് അപകടമുണ്ടായത്. ആദിദേവും ആദികൃഷ്ണയും കനാലിലെ പായലില്‍ കുടുങ്ങിപ്പോകുകയായിരുന്നു.

എന്നാല്‍ അഭിമന്യു കനാലിന് സമീപത്തെ കണ്ടല്‍ച്ചെടിയില്‍ പിടിച്ച് രക്ഷപ്പെട്ടു. അഭിമന്യു നിലവിളിച്ചതിനെത്തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാര്‍ ആദിദേവിനേയും ആദികൃഷ്ണയെയും രക്ഷിച്ചെങ്കിലും ഇരുവരും മരണത്തിന് കീഴടങ്ങി.

Post a Comment

Previous Post Next Post