Top News

രവി പൂജാരിയുടെ കൂട്ടാളി അലി മുന്നയെ മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു

മംഗളൂരു: നിരവധി കേസുകളിൽ വാറണ്ട് പ്രതികളും അധോലോക നായകരുമായ രവി പൂജാരി, കാലിയ യോഗേഷ് എന്നിവരുടെ കൂട്ടാളിയും കർണാടകയിലും കേരളത്തിലും നിരവധി കേസുകളിൽ പ്രതിയുമായ മുഹമ്മദ് ഹനീഫ് എന്ന അലി മുന്ന(48) അറസ്റ്റിൽ.[www.malabarflash.com]

മഞ്ചേശ്വരം പൈവളികെ സ്വദേശിയായ മുന്നയെ മംഗളൂരു സൗത്ത് ഡിവിഷൻ അസി.പൊലീസ് കമ്മീഷണർ ധന്യ നായകിന്റെ നേതൃത്വത്തിൽ കൊണാജെ പോലീസും ചേർന്നാണ് അറസ്റ്റ് ചെയ്തത്.

മുന്ന ദക്ഷിണ കന്നട ജില്ലയിൽ കൊണാജെ, മംഗളൂരു നോർത്ത്, പുത്തൂർ, ബാർകെ, വിട്ള, ഉള്ളാൾ എന്നീ പൊലീസ് സ്റ്റേഷനുകളിലും ബംഗളൂരു വിമാനത്താവളം പോലീസ് സ്റ്റേഷനിലും നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. മംഗളൂരു നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ സഞ്ജീവ സിൽക്സ്, പുത്തൂരിൽ രാജധാനി ജ്വല്ലേഴ്സ് എന്നീ സ്ഥാപനങ്ങൾക്ക് നേരെ നടന്ന വെടിവെപ്പുകൾ പ്രമാദമായിരുന്നു.

കാസറകോട്  ജില്ലയിൽ ബേവിഞ്ചയിലെ പൊതുമരാമത്ത് കരാറുകാരന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയതുൾപ്പെടെ വിദ്യാനഗർ, കുമ്പള, മഞ്ചേശ്വരം പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്.

Post a Comment

Previous Post Next Post