Top News

വീട്ടമ്മയെ പീഡിപ്പിച്ച കളരി ചികിത്സാകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കളരി ചികിത്സാകേന്ദ്രം നടത്തിപ്പുകാരൻ അറസ്റ്റിൽ. കോട്ടയം കറുകച്ചാല്‍ തൈപ്പറമ്പ് ഭാഗത്ത് കിഴക്കേമുറിയില്‍ വീട്ടില്‍ കെ. സി ഹരികുമാര്‍(42) എന്നയാളെയാണ് കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


കളരി ചികിത്സാ കേന്ദ്രം നടത്തിവരികയായിരുന്ന ഹരികുമാർ ചികിത്സയ്ക്ക് എത്തിയ വീട്ടമ്മയെയാണ് ലൈംഗികമായി പീഡിപ്പിച്ചത്. കാൽ മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ വീട്ടമ്മയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്. വീട്ടമ്മയുടെ പരാതിയെ തുടര്‍ന്ന് കറുകച്ചാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയുമായിരുന്നു.

വാകത്താനം എസ്.എച്ച്‌.ഒ അനില്‍കുമാര്‍ വി. വി, കറുകച്ചാല്‍ എസ്. ഐ അനുരാജ് എം. എച്ച്‌, അനില്‍. കെ, പ്രകാശ് ചന്ദ്രൻ, സി.പി.ഓ മാരായ ജെയ്മോൻ, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഏറെക്കാലമായി കറുകച്ചാലിൽ കളരി ചികിത്സാകേന്ദ്രം നടത്തിവരികയായിരുന്നു ഹരികുമാർ. നിരവധി ആളുകൾ ചികിത്സ തേടി ഇവിടെ എത്തിയിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.

Post a Comment

Previous Post Next Post