Top News

തെയ്യാട്ടങ്ങൾക്ക് തുടക്കമിട്ട് പത്താമുദയം വരവായി; തുലാംപത്ത് മുതൽ കോലത്തു നാട്ടിൽ ഇനി ഉത്സവ വിശേഷങ്ങൾ

പാലക്കുന്ന്: തുലാം സംക്രമത്തോടെ കോലത്തുനാട്ടിലെ കഴകങ്ങളിലും ക്ഷേത്രങ്ങളിലും കാവുകളിലും തെയ്യാട്ടത്തിന് തുടക്കം കുറിക്കുന്ന പത്താമുദായത്തെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു . നൂറ്റാണ്ടുകളായി വടക്കൻ കേരളം ആദരപൂർവം ആചരിച്ചു വരുന്ന അനുഷ്ഠാനോദയമാണ് തുലാ സംക്രമവും തുടർന്നുള്ള തെയ്യാട്ടങ്ങളും ഉത്സവങ്ങളും. തുലാപത്തു മുതൽ കോലധാരികൾക്ക് ഇനി വിശ്രമമില്ലാത്ത നാളുകളായിരിക്കും.[www.malabarflash.com]


പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ കുലകൊത്തി നടത്തുന്ന ഉത്സവങ്ങളിൽ ആദ്യത്തേതാണ് പത്താമുദയം. തുലാമാസ സംക്രമ നാളായ ചൊവ്വാഴ്ച പത്താമുദയ ഉത്സവത്തിന് ഭണ്ഡാര വീട്ടിൽ കുലകൊത്തി. തുലാം ഒൻപതാം നാളായ 26ന് രാത്രി ഭണ്ഡാരവീട്ടിൽ നിന്ന് മേലേ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത് പുറപ്പെടുന്നതോടെ ഉത്സവത്തിന് തുടക്കമാകും. 

27ന് നിവേദ്യ സമർപ്പണത്തിന് ശേഷം എഴുന്നള്ളത്തും തുടർന്ന് ഭക്തർക്ക് പുത്തരി സദ്യയും വിളമ്പും. അയ്യായിരത്തോളം ഭക്തർ അന്ന് ക്ഷേത്രത്തിലെത്തുമെന്നും ഇവർക്ക് പുത്തരി സദ്യയും പ്രത്യേക രുചിക്കൂട്ടിൽ പുത്തരി പായസവും വിളമ്പുമെന്നും ഭാരവാഹികൾ അറിയിച്ചു. ഇതൊരുക്കുന്നതും വിളമ്പുന്നതും ക്ഷേത്രം സ്ഥിതിചെയ്യുന്ന കരിപ്പോടി പ്രദേശിക സമിതിയുടെ നേതൃത്വത്തിലായിരിക്കും.

Post a Comment

Previous Post Next Post